Angadippuram Upasabha Varshikam
അങ്ങാടിപ്പുറം ഉപസഭയുടെ ഈ വർഷത്തെ കുടുംബ സംഗമം ഡിസംബർ 21നു നടന്നു. ഏകദേശം 75ഓളം അംഗങ്ങൾ പങ്കെടുത്ത സംഗമം ഉപസഭയുടെ ഭാവി സുഗമമാണെന്ന് തെളിയിച്ചു.ഉദ്‌ഘാടന സമ്മേളനത്തിൽ യുവജനസഭ state executive അംഗം ശ്രീ സൂരജ് കൊല്ലിമുട്ടം സ്വാഗതം ആശംസിച്ചു ഉപസഭ പ്രസിഡന്റ് ശ്രീ ഹരി മംഗലം അധ്യക്ഷൻ ആയി. മലപ്പുറം ജില്ല യോഗക്ഷേമ സഭ പ്രസിഡന്റ് ആയ ശ്രീ രാമൻ മുഞ്ഞുർളി സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ജില്ല യുവജനസഭ പ്രസിഡന്റ് ശ്രീ നവനീത് പൂങ്കുടിൽ മുഖ്യ അതിഥി.









