Valluvanad upasabha meeting
വള്ളുവനാട് ഉപസഭയുടെ വനിതാ സഭയുടെ 39 -ാമത് അകത്തളം മീറ്റിംഗ് 3/12/2016 ന് ചേരുകയുണ്ടായി. പ്രാർത്ഥനയ്ക്കുശേഷം സജിത പാലുള്ളിയുടെ സ്വാഗതത്തോടെ യോഗം ആരംഭിച്ചു.ലളിത തച്ചിനേടം റിപ്പോർട്ട് അവതരിപ്പിച്ചു.
പിന്നീട് ലോക മണ്ണു ദിനത്തോടനുബന്ധിച്ച് അംഗങ്ങളെല്ലാവരും മണ്ണിൽ കൂടി നഗ്നപാദരായി നടന്നു മണ്ണ് കയ്യിലെടുത്തും ആ ദിനം ആചരിച്ചു. പിന്നീട് ലോക ഭിന്നശേഷി ദിനമായ ഇന്ന് അതിനെ പറ്റി ആരതി തച്ചി നേടം സംസാരിച്ചു.
അരീക്കോട് ഉപസഭയിലെ അശ്വിന് ചികിത്സാ ചിലവിലേക്കായി ചെറിയൊരു തുക കൊടുക്കാമെന്ന് തീരുമാനിച്ചു.
പുതിയ അകത്തളം പ്രസിഡന്റായി സജിത പാലുളളിയേയും സെക്രട്ടറിയായി ശോഭപാലുളളിയേയും തിരഞ്ഞെടുത്തു.
ദേവി പാലുള്ളിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

