Malappuram Upasabha Varshikam



2016 മെയ് 1 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉപസഭ ഓഫീസിൽ വെച്ച് ചേർന്ന വാർഷിക യോഗത്തിൽ 13 ഉപസഭാംഗങ്ങൾ പങ്കെടുത്തു.ഈശ്വര പ്രാർത്ഥനയോട് കൂടി യോഗം കൃത്യം 4 മണിക്ക് ആരംഭിച്ചു.ഉപസഭ ജോയിന്റ് സെക്രട്ടറി ശ്രീ മേക്കാട്ട് ഇല്ലത്ത് കൃഷ്ണപ്രസാദ് സ്വാഗതം ആശംസിച്ചു.ഉപസഭ പ്രസിഡന്റ് ശ്രീ ഏസ്.നാരായണൻ പോറ്റി അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ചു.താമരശ്ശേരി രാമൻ നമ്പൂതിരി,സുഭദ്ര അന്തർജനം അനുസ്മരണം ശ്രീ രാജൻ കുറുവ,ചേരംഗലത്ത് പുരുഷോത്തമൻ നമ്പൂതിരി എന്നിവർ നടത്തി.തുടർന്ന് ഉപസഭ സെക്രട്ടറി ശ്രീ കരിപ്പോട്ടില്ലത്ത് ശിവപ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംഭാംഗങ്ങൾ റിപ്പോർട്ട് കയ്യടിച്ച് പാസാക്കി.അതിനുശേഷം പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.സഭാംഗമായ താമരശ്ശേരി മുരളീധരൻ നമ്പൂതിരി നന്ദി പ്രകടനം നടത്തി.യോഗം കൃത്യം 6 മണിക്ക് അവസാനിച്ചു.
PLEASE CHECK OUR SOCIAL MEDIA ACCOUNTS FOR UPDATES